Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy Crops

Kollam

വെ​ള്ളാ​യ​ണി​ മേഖലയിൽ നെ​ല്‍​കൃ​ഷി വെ​ള്ള​ത്തി​ല്‍ മു​ങ്ങി

നേ​മം: മ​ഴ​യ​ത്ത് വെ​ള്ളം ക​യ​റി വെ​ള്ളാ​യ​ണി പു​ഞ്ച​പ്പാ​ട​ങ്ങ​ളി​ലൊ​ന്നാ​യ നി​ല​മ​ക്ക​രി​യി​ല്‍ ഒ​ന്ന​ര ഏ​ക്ക​ര്‍ നെ​ല്‍​കൃ​ഷി ന​ശി​ച്ചു. ഓ​ണ​ത്തി​നു വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി തു​ട​ങ്ങി​യ ശ്രേ​യ ഇ​ന​ത്തി​ല്‍​പ്പെ​ട്ട നെ​ല്ലാ​ണ് ന​ശി​ച്ച​ത്.

ര​ണ്ടു മാ​സം മു​മ്പ് അ​ഞ്ചു​ഹെ​ക്ട​ർ സ്ഥ​ല​ത്തു കൃ​ഷി കൃ​ഷി​യി​റ​ക്കി പ​തി​ന​ഞ്ചോ​ളം ക​ര്‍​ഷ​ക​രു​ടെ കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ചി​രു​ന്നു. ഈ ​നാ​ശം അ​തി​ജീ​വി​ച്ച നെ​ല്‍​ക്ക​രി​രു​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ശി​ച്ച​ത്. മ​ഴ​യ​ത്ത് ക​യ​റി​യ വെ​ള്ളം വ​റ്റി​ച്ചു​ക​ള​യു​ന്ന പെ​ട്ടി​യും പ​റ​യും കേ​ടാ​യ​താ​ണ് ക​ര്‍​ഷ​ക​ര്‍​ക്കു വി​ന​യാ​യ​ത്. ഇ​തു ശ​രി​യാ​ക്കാ​ൻ മൈ​ന​ര്‍ ഇ​റി​ഗേ​ഷ​നു ക​ര്‍​ഷ​ക​ര്‍ പ​ല​ത​വ​ണ പ​രാ​തി​ക​ള്‍ കൊ​ടു​ത്തി​രു​ന്നു.

പെ​ട്ടി​ക്കും പ​റ​യ്ക്കും പു​റ​മെ കൃ​ഷി​വ​കു​പ്പു ന​ല്‍​കി​യ ര​ണ്ടു മോ​ട്ടോ​റു​ക​ളി​ൽ ഒ​രെ​ണ്ണ​മാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ബി.​ആ​ര്‍. ബി​ജു പ​റ​ഞ്ഞു. വെ​ള്ളം പാ​ട​ത്ത് കെ​ട്ടി​നി​ന്നു നെ​ല്‍​ക്ക​തി​രു​ക​ള്‍ അ​ഴു​കി​ത്തു​ട​ങ്ങി. പൂ​ക്കൃ​ഷി​യോ​ടൊ​പ്പ​മാ​ണ് ക​ര്‍​ഷ​ക​ര്‍ നെ​ല്‍​കൃ​ഷി​യു​മി​റ​ക്കി​യ​ത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​നി ഇ​ന്‍​ഷ്വ​റ​ന്‍​സി​ലാ​ണ് പ്ര​തീ​ക്ഷ.

എ​ത്ര​യും പെ​ട്ടെ​ന്നു മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ പെ​ട്ടി​യും പ​റ​യും ശ​രി​യാ​ക്കി ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടു​ത്ത കൃ​ഷി​യി​റി​ക്കാ​നാ​കൂ. പാ​ട​ത്തു​നി​ന്നു വെ​ള്ളം ഒ​ഴി​വാ​ക്കി​ക്ക​ള​യു​ന്ന​തു ക​ന്നു​കാ​ലി ചാ​ലി​ലേ​യ്ക്കാ​ണ്. വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണ് പെ​ട്ടി​യും പ​റ​യും ന​ന്നാ​ക്കാ​ന്‍ വൈ​കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ മൈ​ന​ര്‍ ഇ​റി​ഗേ​ഷ​നാ​ണു പെ​ട്ടി​യും പ​റ​യു​ടെ​യും അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഇ​ല്ക​ട്രി​ക്ക​ല്‍ വി​ഭാ​ഗ​മാ​ണ് പ​ണി ചെ​യ്യേ​ണ്ട​തെ​ന്നാ​ണ് മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് പ​റ​യു​ന്ന​ത്.

Latest News

Corehub Up